രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി അമ്പലക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ കിണറിനുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടിമരിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തി കിണറില്‍ അകപ്പെട്ട മൂന്ന് തൊഴിലാളികളെ പുറത്തെടുത്തുവെങ്കിലും രണ്ട് തൊഴിലാളികള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചതായാണ് വിവരം.

മുഹമ്മ പാപ്പാളി പാന്തേഷത്ത് അനില്‍കുമാറിന്റെ മകന്‍ അമല്‍ (30) അയല്‍വാസിയും ബന്ധുവുമായ ഗിരീഷ് (32) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ ജിത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളുടെ നില ഗുരുതരമാണ്. നിലവിളികേട്ട് ഒടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here