കോഴിക്കോട് 4 മരണം; 11 പേരെ കാണാതായി

കോഴിക്കോട് : ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. കരിഞ്ചോലയില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് കുട്ടികളുള്‍പ്പെടെയാണ് മരണപ്പെട്ടത്.

11 പേരെ കാണാതായി. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയി. വീടിനുള്ളില്‍ കുടുങ്ങിപ്പോയ ഒമ്പതുവയസ്സുകാരി ദില്‍നയും നാലുവയസ്സുകാരന്‍ കുഞ്ഞാണിയും മരിച്ചു.

കരിഞ്ചോലയില്‍ ഹസന്‍ എന്നയാളുടെ കുടുംബത്തിലെ ഏഴുപേരെയും അബ്ദുറബ്മാന്റെ കുടുംബത്തിലെ നാല് പെരെയുമാണ് കാണാതായത്. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ബാലുശ്ശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here