ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം

കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചരണത്തിന്റെ ദിനം. തിങ്കളാഴ്ച ചെങ്ങന്നൂര്‍ വിധിയെഴുതും. 31 നാണ് ഫലപ്രഖ്യാപനം. മൂന്ന് മാസം നീണ്ട പ്രചാരണത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്.

കടുത്ത ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്. മൂന്നുമുന്നണികളുടെയും ദേശീയ നേതാക്കളടക്കം ക്യാംപ് ചെയ്ത് മണ്ഡലത്തെ ഇളക്കിമറിച്ചു. 1,99,340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 5039 കന്നി വോട്ടര്‍മാരുണ്ട്.

സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചയ്ക്കാണ് എല്‍ഡിഎഫ് സജി ചെറിയാനെ മുന്‍നിര്‍ത്തി വോട്ടുതേടുന്നത്. ‘വികസനത്തിനൊരോട്ട് സജിക്കൊരോട്ട്’ എന്നാണ് ഇടതുമുന്നണി മുദ്രാവാക്യം.

ഡി വിജയകുമാറിനെ പടക്കിറക്കി ‘നാടിന്റെ നേര് വിജയിക്കും’ എന്ന മുദ്രാവാക്യവുമായാണ് യുഡിഎഫ് വോട്ടുതേടുന്നത്. മണ്ഡലത്തില്‍ ശക്തമായ വേരുകളുള്ള സ്ഥാനാര്‍ത്ഥിയാണ് ഡി വിജയകുമാര്‍.

പിഎസ് ശ്രീധരന്‍പിള്ളയെ ഇറക്കി ‘നമുക്കുമാറാം’ എന്ന സന്ദേശമാണ് ബിജെപി ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ ശ്രദ്ധേയ മത്സരം കാഴ്ചവെച്ചതിന്റെ കരുത്തിലാണ് എന്‍ഡിഎ. അതേസമയം സാമുദായിക വോട്ടുകളാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണ്ണയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here