വാല്‍പ്പാറയില്‍ പുലിയെ പിടികൂടി

മലക്കപ്പാറ: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന്റെ സമീപത്ത് നിന്നുമാണ് പുലിയെ പിടികൂടിയത്. വനംവകുപ്പ് വെച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു. വ്യാഴാഴ്ചയാണ് വീടിന് വെളിയില്‍ നിന്നിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോയത്.

പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.

വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. പുലിയെ പിടിക്കണമെന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രക്ഷോഭം ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറെ കാലമായി ഈ മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here