ജനവാസ കോളനിയില്‍ പുള്ളിപ്പുലി

താനെ :ജനവാസ കേന്ദമായ കോളനിയില്‍ അതിക്രമിച്ച് കയറിയ പുള്ളിപ്പുലി സിസിടിവി ക്യാമറയില്‍ കുടുങ്ങി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗര്‍ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പുള്ളി പുലി നാട്ടുകാരില്‍ പരിഭ്രാന്തി പരത്തിയത്. സിസിടിവി ക്യമറകള്‍ നിരീക്ഷിക്കുന്നതിനിടയില്‍, കോളനിയിലെ സുരക്ഷാ ജീവനക്കാരനാണ് പുള്ളിപുലിയെ ആദ്യം കാണുന്നത്.

ജനവാസ കോളനിയിലെ ഒരു വീടിന്റെ പുറക് വശത്ത് കൂടെ വന്ന പുള്ളിപ്പുലി ഗെയിറ്റിലൂടെ പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളില്‍. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ പുള്ളിപ്പുലിയെ കണ്ട കാര്യം പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കോളനി നിവാസികള്‍ വീടിന്റെ വാതിലും ജനലുകളും അടച്ച് പരിഭ്രാന്തരായി വീട്ടിനുള്ളില്‍ തന്നെ നിന്നു.

പ്രദേശത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തിന്റെ സമീപത്തേക്ക് ഓടിപ്പോയ പുള്ളിപുലിയെ സംഭവമറിഞ്ഞ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പിടികൂടി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പിടികൂടിയത്. തുടര്‍ന്ന് ജീവിയെ നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ തന്നെ കൂട്ടിനുള്ളിലാക്കി. പുള്ളിപുലിയെ വനം വകുപ്പ് അധികൃതര്‍ പിന്നീട് അകലെയുള്ള ഒരു കാട്ടില്‍ ഇറക്കി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here