കോളനിയിലെ ശുചിമുറിയില്‍ പുലി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലതാ മങ്കേഷ്‌കര്‍ കോളേജിന് സമീപത്തുള്ള റസിഡന്‍ഷ്യല്‍ കോളനിയിലെ ശുചിമുറിയില്‍ പുലി. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പുലിയെ രക്ഷപ്പെടുത്തി.

പ്രദേശത്ത് കറങ്ങി നടന്ന പുലി ആളുകളെ കണ്ട് ഭയന്നോടുന്നതിന്റെ ഇടയിലാണ് ശുചിമുറിയില്‍ കയറിയത്. രാവിലെ എട്ടരയോടെയാണ് കോളനിയില്‍ പുലിയെ കണ്ട് തുടങ്ങിയത്. പരിഭ്രാന്തരായ കോളനി വാസികളില്‍ ചിലര്‍ ബഹളമുണ്ടാക്കിയതോടെ പുലി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ശുചിമുറിയില്‍ വീഴുകയായിരുന്നു. രാവിലെ ശുചിമുറിയില്‍ അകപ്പെട്ട പുലിയെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്. അതേസമയം ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here