സംസ്‌കാരം കേരളത്തില്‍; ചിതാഭസ്മം നാട്ടിലെത്തിക്കും

തിരുവനന്തപുരം : ‘മരണശേഷം ദയവ് ചെയ്ത് എന്ന ഷെല്‍ഫില്‍ സൂക്ഷിക്കരുത്. എന്നെ പ്രകൃതിയില്‍ അലിഞ്ഞുചേരാന്‍ അനുവദിക്കണം’. മരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലിഗ പറഞ്ഞിരുന്നത് ഇതാണ്.

ലിഗയുടെ ആഗ്രഹപ്രകാരം അവളുടെ ചിതാഭസ്മം പുതിയൊരു തണല്‍മരത്തിന് വളമായി മാറും. മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചശേഷം ചിതാഭസ്മം ലാത്വിയയിലേക്ക് കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

ലിഗയുടെ ആഗ്രഹം അറിയാവുന്ന സഹോദരി ഇലീസാണ് ഇത് സാക്ഷാത്കരിക്കാന്‍ മുന്‍കൈ എടുക്കുന്നത്. സംസ്‌കാരത്തിന് ബന്ധുക്കളാരും കേരളത്തിലേക്ക് വരാനിടയില്ല. ലിഗയുടെ അമ്മ വെസ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനയാത്ര സാധ്യമല്ല.

അതിനാല്‍ അച്ഛന്‍ ജാനിസും വരില്ല. സഹോദരന്‍ ഇര്‍വിന്‍സിനും എത്തുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലാത്വിയയിലെ ലിംബാഷിയാണ് ലിഗയുടെ ജന്‍മദേശം.

LEAVE A REPLY

Please enter your comment!
Please enter your name here