മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് കുട്ടികള്‍ മരിച്ചു

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് കുട്ടികള്‍ മരിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് ലോഡുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണംവിട്ട ടോറസ് ലോറി ആദ്യം ബൈക്കിലിടിച്ച് പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷമാണ് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. രാവിലെ ഒന്‍പതേകാലോടെയായിരുന്നു അപകടം. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. മരിച്ചവരില്‍ ഒരാള്‍ വഴിക്കടവ് പൂവത്തിങ്കല്‍ സിദയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റവരെ നിലമ്പൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഡ്രെവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here