സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ തട്ടിപ്പ്

ദുബായ് :സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പേരില്‍ വ്യാപകമായ തട്ടിപ്പുകളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദിനം പ്രതി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ചതികളെ കുറിച്ച് ജാഗരൂകരാകണം എന്ന് ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് ലുല്ലു ഗ്രൂപ്പ് അധികൃതര്‍ രംഗത്തെത്തി.

സമൂഹ മാധ്യമങ്ങള്‍ വഴിയും മൊബൈല്‍ വഴിയും നിരവധി ഉപഭോക്താക്കള്‍ ദിനം പ്രതി ലുല്ലു ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് ലുല്ലു ഗ്രൂപ്പ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് കോടിയില്‍ അധികം രൂപ വിലമതിക്കുന്ന ഫ്രീ വൗച്ചറുകള്‍ നിങ്ങള്‍ക്ക് ദുബായിലെ ലുല്ലു ഗ്രൂപ്പിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചു നടന്ന നറുക്കെടുപ്പില്‍ ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് സമൂഹ മാധ്യമങ്ങള്‍ വഴിയും മൊബൈല്‍ ഫോണുകള്‍ വഴിയും സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്.വന്‍ ചതിയാണ് ഈ പരസ്യങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരുന്നത്. ഈ വൗച്ചര്‍ സ്വന്തമാക്കുവാനായി ഉപഭോക്താവ് ശ്രമിക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുകാര്‍ പണം കവരും.

വിഷയത്തില്‍ പരാതികള്‍ ഏറി വന്നതോട് കൂടിയാണ് പ്രതികരണവുമായി ലുല്ലു തന്നെ രംഗത്ത് വന്നത്. ഇത്തരം പ്രവൃത്തികളില്‍ ലുല്ലു സൂപ്പര്‍മാര്‍ക്കറ്റിന് യാതോരു വിധ പങ്കുമില്ലെന്നും ഞങ്ങളുടെ പുതിയ ഓഫറുകള്‍ ഔദ്യോഗിക അക്കൗണ്ട് വഴി നേരിട്ട് അറിയിക്കുമെന്നും അധികൃതര്‍ പോസ്റ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here