പത്താംക്ലാസിലെ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ അമ്മയുടെ പെരുമാറ്റം; വ്യത്യസ്തമായ ഹൃസ്വചിത്രം വൈറലാകുന്നു

മുംബൈ: പത്താംക്ലാസില്‍ പഠിക്കുന്ന മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാല്‍ ഒരു അമ്മ എങ്ങനെ പെരുമാറും. മിക്ക അമ്മമാരും അതോടുകൂടി മകളുടെ സ്വാതന്ത്രത്തിന്റെ ചിറകുകള്‍ എന്നെന്നേക്കുമായി അരിഞ്ഞു കളയും, അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരേയും അറിയിച്ച് പ്രശ്‌നമാക്കും. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ തികച്ചും വ്യത്യസ്തമായി പെരുമാറുന്ന ഒരു അമ്മയേയാണ് നമുക്ക് മാ എന്ന ഹൃസ്വചിത്രത്തില്‍ കാണാന്‍ സാധിക്കുക. സര്‍ജുന്‍ കെഎം തമിഴില്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതി, അനിഘ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വെങ്കട്ട് സോമസുന്ദരം നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സുദര്‍ശന്‍ ശ്രീനിവാസ് ആണ്. മകളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ടു നില്‍ക്കുന്ന അമ്മ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അച്ഛനെ അറിയിക്കാതെയിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും എടുത്തുപറയേണ്ടതു തന്നെ. തെറ്റുപറ്റിയ മകളെ അതിന്റെ ആഴം മനസിലാക്കി കൊടുക്കാനും തളര്‍ന്നു പോകാതെ ചേര്‍ത്തു പിടിക്കാനും ഈ അമ്മയ്ക്ക് സാധിക്കുന്നുണ്ട്. ചിത്രം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here