മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി

കൊല്ലം :ബംഗലൂരു സ്‌ഫോടന കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി. ബംഗ്ലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദനിക്ക് നാട്ടില്‍ പോകുവാനുള്ള അനുമതി നല്‍കിയത്. അസുഖ ബാധിതയായ ഉമ്മയെ കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് മഅദനി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ പരിഗണിച്ചാണ് ബംഗലൂരുവിലെ
പ്രത്യേക എന്‍ഐഎ കോടതി മആദനിക്ക് നാട്ടിലേക്ക് പോകുവാനുള്ള അനുമതി നല്‍കിയത്.

മെയ് 3 മുതല്‍ 11 വരെ മഅദനിക്ക് നാട്ടില്‍ ചിലവഴിക്കാം. ബുധനാാഴ്ച വൈകുന്നേരത്തോടെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ മഅദനി നാട്ടിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക സുരക്ഷയിലാണ് മഅദനി കേരളത്തില്‍ എത്തുക. വ്യാഴാഴ്ച വൈകുന്നേരത്തോടെ ബംഗലൂരുവില്‍ നിന്നും വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തുന്ന മഅദനിക്ക് കേരളാ പൊലീസും സുരക്ഷ ഒരുക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here