പീഡനക്കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങനാശേരിയില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാറത്തോട് സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. നിരവധി തവണ ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ചങ്ങനാശേരിക്ക് സമീപമുള്ള മദ്രസയിലെ പത്തുവയസ്സുകാരിയായ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. മതപഠനം കഴിഞ്ഞ് മറ്റ് കുട്ടികള്‍ പോയശേഷമായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയഞ്ച് മുതല്‍ പത്ത് ദിവസം കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടി ഇക്കാര്യം മാതാവിനോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അന്വേഷണം ആരംഭിച്ച ചങ്ങനാശേരി സി.ഐ. കെ.പി. വിനോദാണ് ഷെരീഫിനെ പിടികൂടിയത്.

എട്ട് മാസം മുമ്പാണ് ഷെരീഫ് മദ്രസയില്‍ അധ്യാപകനായെത്തിയത്.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും പീഡനത്തിനും കേസെടുത്തു. മറ്റ് കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ചങ്ങനാശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here