ഡബ്‌സ്മാഷ് മത്സരവുമായി സാമന്ത

മുംബൈ: മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കീര്‍ത്തി സുരേഷ്, ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത, നാഗചൈതന്യ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മായാ ബസാര്‍ എന്ന സിനിമയില്‍ ദും ദും യെന്‍ കല്ല്യാണം എന്ന പാട്ടില്‍ സാവിത്രിയുടെ അഭിനയമാണ് അനുകരിക്കേണ്ടത്. ഈ രംഗം ചെയ്യാന്‍ അത്ര എളുപ്പമല്ലെന്നാണ് സാമന്ത പറയുന്നത്.

നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അത് വീഡിയോ രൂപത്തില്‍ #celebratesavithri എന്ന ഹാഷ്ടാഗോടുകൂടി പോസ്റ്റ് ചെയ്യണമെന്ന് സാമന്ത പറഞ്ഞു. വിജയികള്‍ക്ക് സര്‍പ്രൈസ് സമ്മാനവും മഹാനടിയുടെ അണിയറക്കാര്‍ ഒരുക്കിയിട്ടുണ്ട്. മെയ് 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here