മഹിറയുടെ പുകവലി വീണ്ടും ക്യാമറയില്‍

മുംബൈ : റണ്‍ബീര്‍ കപൂറിന്റെ നായികയായെത്തിയ പാക് നടി മഹിറാ ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും വൈറല്‍. ഒരു ഷോ തുടങ്ങുന്നതിന് മുന്നോടിയായി നടി തിരിക്കിട്ട് സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സമീപത്ത് നിന്നിരുന്നവരിലാരോ മൊബൈലില്‍ പകര്‍ത്തിയതാണ് വീഡിയോ.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. നേരത്തെ ന്യൂയോര്‍ക്കില്‍ റയീസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ മഹിറ റണ്‍ബീറിനൊപ്പം പുകവലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ഇതോടെ ചിത്രം പകര്‍ത്തിയതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പാക് നടി രംഗത്തെത്തുകയും ചെയ്തു. താന്‍ പുകവലിക്കുന്നത് എങ്ങനെയാണ് ഒരു ദേശീയ വിഷയവും പ്രധാന ചര്‍ച്ചയുമാവുന്നതെന്ന് അവര്‍ ചോദിച്ചു. തന്റെ കരിയറില്‍ ഇതാദ്യമായാണ് താന്‍ ഒരു വിവാദത്തില്‍ അകപ്പെടുന്നത്.

എന്റെ സ്വകാര്യനിമിഷത്തേയാണ് ചിത്രീകരിച്ചത്. എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണത്. എന്നെ പാകിസ്താന്‍ കാര്‍ എറെ ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ചെയ്യാന്‍ പാടില്ലെന്ന് അവര്‍ കരുതുന്നതില്‍ ഒരുകാര്യമായിരുന്നു അത്.

അത്തരത്തില്‍ അത് മോശം പ്രവൃത്തിയായിരുന്നുവെന്നും മഹിറ പ്രതികരിച്ചിരുന്നു. പാകിസ്താനില്‍ ഏറെ ജനപ്രീതിയുള്ള താരമാണ് 33 കാരിയായ മഹിറ. ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന നടിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here