ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത കാറ്റും പൊടി പടലങ്ങളും കാരണം തീ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.

നിരവധി ആളുകള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സെന്ററായിരുന്നു സെന്‍ ടവര്‍. അപകടത്തെ തുടര്‍ന്ന് ദ്രുത വേഗത്തില്‍ സ്ഥലത്തെത്തിയ രക്ഷാ സംഘം താമസക്കാരെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കുവാനുള്ള ശ്രമങ്ങളിലാണ്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളിലാണ് അഗ്നിരക്ഷാ സംഘം.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന അപായ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ പരിക്കുകളൊന്നും തന്നെ
റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് മീഡിയ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here