തിയേറ്ററിലെ പീഡനം; പ്രതി പിടിയില്‍

മലപ്പുറം : തിയേറ്ററില്‍ 8 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി പിടിയില്‍. തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മൊയ്തീന്‍ കുട്ടിയെ കേസന്വേഷിക്കുന്ന പൊന്നാനി പൊലീസിന് കൈമാറും.

മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 28 നായിരുന്നു ക്രൂരമായ സംഭവം. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ കുട്ടിയാണ് രണ്ടര മണിക്കൂറോളം ലൈംഗിക പീഡനത്തിന് ഇരയായത്.

ഈ സ്ത്രീയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.അന്നേദിവസം ഇയാള്‍ KL 46 G 240 എന്ന നമ്പരിലുള്ള ബെന്‍സ് വാഹനത്തിലാണ് ഇയാള്‍ തിയേറ്ററിലെത്തിയതെന്ന് വ്യക്തമായിരുന്നു.

വാഹന നമ്പര്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ ഇത് എതിര്‍ക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. ഈ വനിതയുടെ ഒത്താശയോടെയാണ് കുട്ടിയെ ചൂഷണം ചെയ്തതെന്ന് വ്യക്തം.

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. എന്നാല്‍ ചാനലുകള്‍ ദൃശ്യം പുറത്തുവിട്ടശേഷം മാത്രമാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന, നാണിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാതൃഭൂമി ന്യൂസ് പുറത്തുവിടുന്നത്. പൊതുസ്ഥലത്ത് അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്തീയുടെ സാന്നിധ്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു. എടപ്പാളിലെ സിനിമാതിയറ്റര്‍ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

Shareef Ncsさんの投稿 2018年5月12日(土)

LEAVE A REPLY

Please enter your comment!
Please enter your name here