നിപ്പാ വൈറസിനെതിരെ പ്രതിരോധവുമായി പ്രവാസി മലയാളി ഡോക്ടറും

അബുദാബി :നിപ്പാ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കി ഒരു മലയാളി ഡോക്ടര്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ ആണ് സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കിയത്.

ഒരു കോടി എഴുപത്തിയഞ്ച് രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് ഷംഷീര്‍ സംഭാവന നല്‍കിയത്. പി പി ഇ കിറ്റ്, എന്‍ 95 മാസ്‌കുകള്‍, ബോഡി ബാഗുകള്‍, ത്രീ ലയര്‍ മാസ്‌കുകള്‍ എന്നിവയാണ് ഇന്നലെ അബുദാബിയില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ എത്തിയത്.

കാര്‍ഗോ വഴി അയക്കുന്നത് കാലതാമസം നേരിടും എന്നതിനാല്‍ പ്രൈവറ്റ് ജെറ്റില്‍ ഉപകരണങ്ങള്‍ എത്തിച്ചത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഈ കാര്യം അറിയിച്ചത്. കോഴിക്കോട്ടുകാരനായ ഈ ഡോക്ടറുടെ ഉദ്യമത്തെ പ്രശംസിക്കാനും മന്ത്രി മറന്നില്ല.

നിപ്പാ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങൾ അബുദാബി ആസ്ഥാനമായ വി പി എസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റ്റെ ചെയർമാൻ ഡോ….

K K Shailaja Teacherさんの投稿 2018年6月2日(土)

 

LEAVE A REPLY

Please enter your comment!
Please enter your name here