ദുബായില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

ദുബായ് : ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് ദുബായില്‍ മലയാളി വെന്തുമരിച്ചു. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറ സ്വദേശി കൃഷ്ണനുണ്ണിയാണ് മരിച്ചത്. ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കാറോടിച്ച് പോകവെയാണ് തീപ്പിടിത്തമുണ്ടായത്. പുറത്തിറങ്ങാനാകാതെ 62 കാരന്‍ കാറില്‍ തന്നെ വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ട്.

അപകടകാരണമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി ദുബായില്‍ കുടുംബവുമൊത്ത് കഴിയുകയായിരുന്നു കൃഷ്ണനുണ്ണി.

രാജിയാണ് ഭാര്യ. സ്‌നേഹ മകളും രാഹുല്‍ മരുമകനുമാണ്.ഇവര്‍ ദുബായില്‍ തന്നെയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാധ്യതയില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here