പാട്ടുകള്‍ ബാക്കിയാക്കി മാഷിദ് യാത്രയായി

ദോഹ : മലയാളി യുവാവ് ഖത്തറില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. കോഴിക്കോട്, കൊയിലാണ്ടി ചെങ്ങോട്ടുകാവ് പുറത്തോട്ടത്തില്‍ പിവി മാഷിദ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്നാണ് മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഖത്തര്‍ ശഹാനിയയില്‍ മൊബൈല്‍ കട നടത്തിവരികയായിരുന്നു മാഷിദ്. മൊയ്ദു-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ ഹാജിറ. അഞ്ചുമാസം പ്രായമായ കുഞ്ഞുണ്ട്.ഇന്‍കാസ് കൊയിലാണ്ടി-ഖത്തര്‍ മണ്ഡലം കമ്മിറ്റിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കൊയിലാണ്ടി കൂട്ടം ഖത്തര്‍ ചാപ്റ്ററിലും സജീവമായിരുന്നു.

കുറച്ചുനാള്‍ മുന്‍പ്,’മരണമെത്തുന്ന നേരത്ത് എന്ന കവിതയാലപിച്ച് മാഷിദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മാഷിദിന്റെ വിയോഗത്തെ തുടര്‍ന്ന് പ്രസ്തുത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ന് രാവിലെ ശഹാനിയയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മാഷിദ് പുതിയകത്തു അവസാനമായി തന്റെ കടയിലിരുന്നു ഇരുന്ന്‌പാടി ഫേസ്ബുക്കിൽ പോസ്റ്റിയ ഗാനം

ഖത്തർ മലയാളി Qatar Malayaliさんの投稿 2018年4月2日(月)

LEAVE A REPLY

Please enter your comment!
Please enter your name here