മലയാളികള്‍ പെണ്‍വാണിഭ സംഘത്തില്‍ കുടുങ്ങി

അജ്മാന്‍ : യുഎഇയില്‍ പെണ്‍വാണിഭ സംഘത്തിലകപ്പെട്ട മലയാളി യുവതികളെ രക്ഷപ്പെടുത്തി. കായംകുളം സ്വദേശികളായ രണ്ട് യുവതികളാണ് ലൈംഗികവ്യാപാര സംഘത്തിന്റെ കെണിയിലകപ്പെട്ടത്. യുവതികള്‍ സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിയതായിരുന്നു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്റെ സഹായത്തോടെയാണ് ഇവരെ മോചിപ്പിക്കാനായത്. അജ്മാനിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നതായി കായംകുളത്തെ സാമൂഹ്യപ്രവര്‍ത്തകരാണ് ഇന്ത്യന്‍ അസോസിയേഷനില്‍ വിവരമറിയിച്ചത്.

ഇതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സമയോചിതമായി ഇടപെട്ടതോടെ രണ്ട് യുവതികള്‍ക്കും മോചനം സാധ്യമായി. മലയാളികളായ അഞ്ചുപേര്‍ കെണിയിലകപ്പെട്ടതായാണ് വിവരം.

എന്നാല്‍ പൊലീസ് എത്തുമ്പോള്‍ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജോലി വാഗ്ദാനത്തില്‍ രണ്ടാഴ്ച മുന്‍പാണ് യുവതികള്‍ യുഎഇയില്‍ എത്തിയത്. കാസര്‍കോട് സ്വദേശിയുടെ നേതൃത്വത്തിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here