സൗദിയില്‍ കുടുങ്ങിയ മലയാളി യുവതികള്‍

ജിദ്ദാ :സൗദിയില്‍ കുടുങ്ങി കിടക്കുന്ന തങ്ങളെ രക്ഷിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ടുള്ള മലയാളി യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു ഇരുട്ട് മുറിയില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വളരെ പതിഞ്ഞ ശബ്ദത്തില്‍ തങ്ങളെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ ഏവരിലും നൊമ്പരമുണര്‍ത്തും.

രണ്ട് വര്‍ഷത്തിന് മുന്‍പ് ആശുപത്രി ജോലിക്ക് വന്ന് തങ്ങള്‍ക്ക് ഇതുവരെയായി വിസ അടിച്ച് കിട്ടിയില്ലെന്നും ഇഖാമ ഇല്ലാതെയാണ് ഇവിടെ കഴിഞ്ഞ് കൂടുന്നതെന്നും യുവതികള്‍ പറയുന്നു. ആറംഗ സംഘമാണ് ക്യാമറയ്ക്ക് മുന്നില്‍ തങ്ങളുടെ ദുരിത കഥ വിവരിക്കുന്നത്.

ആശുപത്രിയില്‍ നിന്നും ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്, വീട്ടിലേക്ക് ഒരു തവണ പോലും പണം അയച്ചു കൊടുക്കാന്‍ സാധിച്ചിട്ടെല്ലെന്നും യുവതികള്‍ പറയുന്നു. ഇഖാമയില്ലാതെ ആശുപത്രിയില്‍ ജോലിക്ക് പോലും പോകുവാന്‍ സാധിക്കാതെ തങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും ആരെങ്കിലും വന്ന് തങ്ങളെ രക്ഷിച്ച് തിരിച്ച് നാട്ടിലേക്കെത്തിക്കണമെന്നും യുവതികള്‍ വീഡിയോവിലൂടെ സുമനസ്സുകളോട് അപേക്ഷിക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായാണ് ഈ വീഡിയോ പ്രചരിക്കപ്പെടുന്നത്. എന്നാല്‍ ഇത് എവിടെ നിന്നാണ് ഷൂട്ട് ചെയ്തതെന്നോ ഇവര്‍ ജോലി ചെയ്ത ആശുപത്രിയേതെന്നോ വ്യക്തമല്ല.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here