മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ച നിലയില്‍

ഹഫൂഫ :മലയാളി വീട്ടമ്മയെ സൗദിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സുവര്‍ണ്ണ(43)യെയാണ് ഹഫൂഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എഴ് വര്‍ഷമായി ഭര്‍ത്താവിനോടും മകളോടുമൊപ്പം സൗദിയിലായിരുന്നു താമസം. മറ്റൊരു മകള്‍ നാട്ടില്‍ പ്ലസ്ടുവിന്
പഠിക്കുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇളയ മകള്‍ സൗദിയില്‍ പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. മകളുടെ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു കുടുംബം.

മകള്‍ പരീക്ഷയ്ക്കായി സ്‌ക്കൂളിലേക്ക് പോയതിന് ശേഷമാണ് സുവര്‍ണ്ണ ആത്മഹത്യ ചെയ്തത്. വൈകുന്നേരം വീട്ടിലെത്തിയ മകള്‍ അമ്മ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അച്ഛനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജനല്‍ വഴി അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയില്‍ സുവര്‍ണ്ണയെ കണ്ടെത്തുന്നത്.

യുവതിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലും കാണപ്പെട്ടു. റുഗെഗ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കിങ് ഫഹദ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here