പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു

അബുദാബി :ദുബായില്‍ സുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെര്‍ക്കളം സ്വദേശി ഷാക്കിര്‍ സെയ്ഫാണ് മരണമടഞ്ഞത്. 24 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാാത്രി 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ചെങ്കള പഞ്ചായത്തംഗം തൈവളപ്പില്‍ മുഹമ്മദിന്റെ മകനാണ്.

ദുബായില്‍ ബന്ധുവിന്റെ ഇലക്ട്രിക്ക് കടയിലായിരുന്നു ഷാക്കിര്‍ സെയ്ഫ് ജോലി നോക്കി വന്നിരുന്നത്. ജോലി കഴിഞ്ഞു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബിച്ചില്‍ പോയതായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ ഷാക്കിറടക്കം മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ രണ്ടു പേരെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും ഷാക്കിറിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ആറു മാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി തിരിച്ച് ദുബായിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് സുഹൃത്തുക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here