ഹര്‍ഷാദിന്റെ അനുജന്റെ പഠന ചിലവേറ്റെടുത്തു

കണ്ണൂര്‍: മട്ടന്നൂരില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവന്‍ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി. ബൈക്ക് അപകടത്തില്‍ മരണപ്പെട്ട ഹര്‍ഷാദ് പി കെ എന്ന ചെറുപ്പക്കാരന്റെ അനിയന്റെ പഠനച്ചിലവാണ് മമ്മൂട്ടി ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് ഹര്‍ഷാദ് അപകടത്തില്‍ പെട്ട് മരണമടഞ്ഞത്.

ഹര്‍ഷാദിന്റെ അനിയന്റെ പഠനച്ചിലവ് മമ്മൂട്ടി ഏറ്റെടുത്ത കാര്യം നടന്‍ സിദ്ധിഖാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വലിയ മനസുള്ള നമ്മുടെ സ്വന്തം മമ്മൂക്കയെന്നാണ് സിദ്ദിഖ് പറഞ്ഞത്.

വാഹന അപകടത്തിൽ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവൻ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി … വലിയ മനസുള്ള നമ്മുടെ സ്വന്തം മമ്മൂക്ക

Siddiqueさんの投稿 2018年2月5日(月)

ഞാറാഴ്ചയാണ് മട്ടന്നൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടുച്ചുണ്ടായ വാഹനാപകടത്തില്‍ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബൂബക്കറിന്റെ മകന്‍ ഹര്‍ഷാദ് മരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് കണ്ണൂര്‍ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു ഹര്‍ഷാദ്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെയും തലശ്ശേരിയില്‍ നിന്നുള്ള പ്രതിനിധി ആയിരുന്നു. എസ്എഫ്‌ഐ ഏരിയാ വൈസ് പ്രസിഡന്റുമായിരുന്നു ഹര്‍ഷാദ്. ഹര്‍ഷാദ് മരണമടഞ്ഞപ്പോള്‍ ഞെട്ടല്‍ രേഖപ്പെടുത്തി മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും യുവാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

Extremely saddened to hear of the passing of Harshad PK. I've always seen the love and online posts and support extended. 😞😞 My condolences to his family. Harshad seemed a lovely and happy young boy.

Dulquer Salmaanさんの投稿 2018年2月4日(日)

‘ഹര്‍ഷാദിന്റെ വേര്‍പാടില്‍ അതീവ ദു:ഖമുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും ഓണ്‍ലൈന്‍ പിന്തുണയും എല്ലാം കാണാറുണ്ട്. അദ്ദേഹം സ്‌നേഹമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. ഹര്‍ഷാദിന്റെ ആകസ്മിക വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നു.’ എന്നായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Shocked to hear about the sad demise of this young boy Harshad. My heartfelt condolences

Mammoottyさんの投稿 2018年2月4日(日)

വിശ്വസിക്കാനാകുന്നില്ല ഹര്‍ഷാദിന്റെ മരണവാര്‍ത്തയെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here