പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയയാള്‍ പിടിയില്‍

Representative Image

പത്തനംതിട്ട : രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയുടെ കട്ടിലില്‍ ഇരുന്ന യുവാവ് അറസ്റ്റില്‍. കല്ലറക്കടവ് മാങ്കോട്ട് മേലേതില്‍ ഉണ്ണിയെന്നയാളാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

ഇയാള്‍ കൊളുത്തിടാതിരുന്ന ജനലിലൂടെ അടുക്കളവാതിലിന്റെ കുറ്റി നീക്കി അകത്ത് കടന്നു. ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ച്ചെന്ന് കട്ടിലില്‍ ഇരുന്നു. തുടര്‍ന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സ്പര്‍ശിച്ചു.

ആരോ ദേഹത്ത് തൊട്ടെന്നറിഞ്ഞയുടന്‍ പെണ്‍കുട്ടി ഞെട്ടിയെഴുന്നേറ്റ് നിലവിളിച്ചു. അപ്പോള്‍ ഇയാള്‍ കയ്യിലുള്ള കമ്പെടുത്ത് പെണ്‍കുട്ടിയെ അടിച്ച ശേഷം ഇറങ്ങിയോടി. തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here