കൊലപ്പെടുത്തിയിട്ട് ഭാര്യയെ കാണുന്നില്ലെന്ന് ഭര്‍ത്താവ്

ജാര്‍ഖണ്ഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയില്‍ ഒളിപ്പിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹസരിബാഗ് സ്വദേശിയായ വിനോദ് പതഘാണ് പിടിയിലായത്.

കേന്ദ്ര മൈന്‍ പ്ലാനിങ്ങ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലര്‍ക്കായ വിനോദ് ഭാര്യ അനു പതഘിനെ മൂര്‍ച്ഛയേറിയ ഉപകരണം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു.

ഇവരുടെ വഴക്ക് കേട്ട് മൂത്തമകള്‍ അയല്‍ വീട്ടിലേക്ക് പോയി. ഇതിനുശേഷമാണ് വിനോദ് അനുവിനെ തലയറുത്ത് കൊന്നത്. തുടര്‍ന്ന് മൃതദേഹം കട്ടിലിന്റെ ഉള്ളിലെ അറയില്‍ ഉപേക്ഷിച്ചു.

ചൊവ്വാഴ്ച അയല്‍വീട്ടില്‍ നിന്ന് തിരിച്ചെത്തിയ മകള്‍ ക്രിത അമ്മയെ അന്വേഷിച്ചപ്പോള്‍ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയാണെന്ന് ഇയാള്‍ പറഞ്ഞു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് വിനോദ് പരാതി നല്‍കി.

തുടര്‍ന്ന് വിനോദുമായി പൊലീസ് വീട്ടിലെത്തി. എന്നാല്‍ ഇതിനിടയില്‍ ക്രിത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വീട്ടില്‍ അത്യാഹിതം നടന്നെന്നും അതിന്റെ ഉത്തരവാദി അച്ഛനായിരിക്കാമെന്നും പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടിനുള്ളില്‍ തന്നെ പരിശോധന നടത്തി അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച വിനോദിനെ പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here