അരിപ്പൊടി വില്ലനായി, യുവാവിന്റെ യാത്ര മുടങ്ങി

കൊണ്ടോട്ടി: ബാഗില്‍നിന്ന് കണ്ടെത്തിയ നവര അരിപ്പൊടിയില്‍ സ്‌ഫോടക വസ്തുക്കളുടെ അംശമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ദുബായ് യാത്രക്കാരന്റെ യാത്ര മുടങ്ങി. തിങ്കളാഴ്ച രാത്രി 11ന് കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ എടക്കര സ്വദേശിയായ യുവാവിന്റെ യാത്രയാണ് മുടങ്ങിയത്.

സി.ഐ.എസ്.എഫിന്റെ എക്‌സ്‌റേ പരിശോധനയില്‍ അരിപ്പൊടിയില്‍ സ്‌ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈട്രോ ഗ്ലിസറിനുണ്ടെന്നാണ് കണ്ടെത്തിയത്. കുട്ടികള്‍ക്ക് നല്‍കുന്ന നവര അരിപ്പൊടിയാണെന്ന് വിശദീകരിച്ചെങ്കിലും സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള സാധനമാണെന്ന നിഗമനത്തിലായിരുന്നു സുരക്ഷവിഭാഗം.

തുടര്‍ന്ന് ഇയാളുടെ യാത്ര കേന്ദ്ര സുരക്ഷാ സേന തടയുകയായിരുന്നു. യാത്രക്കാരന്റെ ബാഗ് കസ്റ്റഡിയിലെടുത്ത് സുരക്ഷാ സേന ബോംബ് സ്‌ക്വാഡിന് വിവരമറിയിച്ച് ഇയാളെ പൊലീസിന് കൈമാറി. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ അരിപ്പൊടിയില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അരിപ്പൊടി വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. യാത്രക്കാരനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here