യുവാവിനെ കൊന്ന് സൂട്ട്‌കേസിലാക്കി

Representative image

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബിക്കാനീര്‍ സ്വദേശിയായ ദുഷ്യന്ത് ശര്‍മ(29)യെ കൊലപ്പെടുത്തിയ കേസിലാണ് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. സെത്(27), ദിന്‍ഷന്‍ കംറ(25), ലക്ഷ് വാലിയ(26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഡല്‍ഹിയിലെ ഒരു റോഡില്‍ നിന്നായിരുന്നു ദുഷ്യന്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെ പരിചയപ്പട്ട ദുഷ്യന്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ശേഷം യുവതിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ബജാജ് നഗറിലെ തന്റെ ഫ്‌ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തിയ ദുഷ്യന്തിനോട് പ്രിയ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരാകരിച്ച ദുഷ്യന്തിനെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്ന് പ്രിയ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം ഇയാളുടെ എടിഎം കാര്‍ഡ് തട്ടിയെടുത്തു. ദുഷ്യന്തിന്റെ അച്ഛനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി മൂന്നുലക്ഷം രൂപ കൈക്കലാക്കി.

ദുഷ്യന്തിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 20000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് ജോട്ട്‌വാര എസി പി എ മുഹമ്മദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here