വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്തു

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് പിടിയിലായത്. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ വിമാനമിറങ്ങിയ ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇസ്താംബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. സമീപത്തിരുന്ന ഇന്ത്യന്‍ യുവതിയെ നോക്കി പാന്റ്‌സിന്റെ സിബ് അഴിച്ച് ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവതി വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും അവര്‍ ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.

ജീവനക്കാര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 509 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here