അമ്മ പായ്ക്ക് ചെയ്തു നല്‍കിയ വസ്തു പ്രവാസിയെ ചതിച്ചു

അബുദാബി :യാത്രയാക്കുന്നതിന് മുന്‍പ് അമ്മ ബാഗില്‍ വെച്ചു നല്‍കിയ വസ്തു യുവാവിനെ എത്തിച്ചത് തടവറയിലേക്ക്. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. പാക്കിസ്ഥാന്‍ പൗരനായ യുവാവാണ് അബുദാബി വിമാനത്താവളത്തില്‍ വെച്ച് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് പിടിയിലായത്.

അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു യുവാവ്. അബുദാബി വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നും ഒരു ചെറിയ കഞ്ചാവ് പൊതി കണ്ടെടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ നടത്തിയ വിചാരണയില്‍ യുവാവ് താന്‍ നിരപരാധിയാണെന്ന് വാദിച്ചു.

തന്റെ ഗ്രാമത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് വളരെ സാധാരണമാണെന്നും അവധിക്ക് പോയപ്പോള്‍ ഇവ ഉപയോഗിച്ചിരുന്നതായും യുവാവ് സമ്മതിച്ചു. എന്നാല്‍ അബുദാബിയിലേക്ക് കഞ്ചാവ് കടത്തുവാന്‍ താന്‍ ശ്രമിച്ചില്ലെന്നും ബാഗ് പായ്ക്ക് ചെയ്യുമ്പോള്‍ മാതാവ് അബദ്ധത്തില്‍ നിക്ഷേപിച്ചതാണെന്നും യുവാവ് കോടതിയില്‍ മൊഴി നല്‍കി. ഇയാളുടെ വാദം കേട്ട കോടതി പ്രതിക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം ഇയാളെ പാക്കിസ്ഥാനിലേക്ക് തിരിച്ച് അയക്കാനും ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here