15 വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി പിടിയില്‍

അബുദാബി :ദുബായ് ബീച്ചില്‍ വെച്ച് പതിനഞ്ച് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. 27 വയസ്സുകാരനായ പാക്കിസ്ഥാന്‍ യുവാവാണ് കിര്‍ഗിസ്ഥാന്‍ സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ദുബായിലെ ജുമൈറാ ബിച്ചിലായിരുന്നു സംഭവം.

കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. കുടുംബത്തോടൊപ്പം ബിച്ചില്‍ അവധി ദിവസം ആഘോഷിക്കുവാന്‍ പോയതായിരുന്നു ആണ്‍കുട്ടി. ഇതിനിടയില്‍ മാതാപിതാക്കള്‍ ഭക്ഷണം കഴിക്കുവാനായി കരയിലേക്ക് തിരിച്ച് കയറി. ഈ സമയം മുതലെടുത്ത് ആണ്‍കുട്ടിക്ക് അടുത്തെത്തിയ പാക്കിസ്ഥാന്‍ സ്വദേശി കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.

നീന്തല്‍ പഠിപ്പിക്കാമെന്ന വ്യാജേന ഇയാള്‍ കുട്ടിയുടെ കയ്യിലും നെഞ്ചിലും കയറി പിടിക്കാന്‍ തുടങ്ങി. ഓരോ തവണ കുട്ടി ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമ്പോഴും ഇയാള്‍ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ദൂരെ നിന്നും ഇതു കാണുവാനിടയായ കുട്ടിയുടെ അമ്മ ബീച്ചിലേക്കെത്തി സംഭവം ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അവസാനം ബീച്ചില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇദ്ദേഹത്തെ ഗാര്‍ഡുമാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു. കേസില്‍ കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. മെയ് 27 ന് കോടതി കേസില്‍ വിധി പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here