ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം

മുംബൈ: സഹയാത്രികര്‍ നോക്കിനില്‍ക്കെ ഓടുന്ന ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനല്‍സിലേക്ക് പോയ ലോക്കല്‍ ട്രെയിനിലാണ് സംഭവം. ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് അക്രമിയെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സഹയാത്രികരിലാരോ പകര്‍ത്തിയ വീഡിയോയാണിത്. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നീക്കിവച്ച കമ്പാര്‍ട്ട്‌മെന്റിലായിരുന്നു അതിക്രമം.

യുവതിയെ മറ്റ് യാത്രക്കാര്‍ക്ക് മുന്‍പില്‍ വെച്ച് അക്രമി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുര്‍ളയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന സമീര്‍ സവേരി പറഞ്ഞു.

ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. അതേസമയം യുവതിയെ ആക്രമി ഉപദ്രവിക്കുമ്പോള്‍ മറ്റ് യാത്രക്കാരും തടയാനോ പെണ്‍കുട്ടിയെ സഹായിക്കാനോ എത്തിയില്ലെന്നും ആരോപണമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയെ ദാദര്‍ സ്റ്റേഷനില്‍ വെച്ച് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here