യുവാവിന്റെ മോശം പെരുമാറ്റം ക്യാമറയില്‍ കുടുങ്ങി

റിയോ ഡി ജെനീറോ :മ്യൂസിക് പാര്‍ട്ടിക്കിടെ ഒരു പെണ്‍കുട്ടിയോട് യുവാവ് നടത്തിയ മോശം പെരുമാറ്റം സെല്‍ഫി വീഡിയോയില്‍ കുടുങ്ങി. ബ്രസീലിലെ ഒരു തടാകക്കരയില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കവെ ക്രിസ്റ്റല്‍ സാന്റോസ് എന്ന പെണ്‍കുട്ടിക്ക് നേരെയായിരുന്നു ഈ അതിക്രമം.

എന്നാല്‍ അപ്രതീക്ഷിതമായി ഈ പ്രവൃത്തി പെണ്‍കുട്ടിയുടെ സെല്‍ഫി വീഡിയോയില്‍ പകര്‍ത്തപ്പെട്ടതോടെ യുവാവ് കുടുങ്ങി. ക്രിസ്റ്റല്‍ കൂട്ടുകാരിയുമോടൊത്ത് സെല്‍ഫി എടുക്കുവാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചിട്ടുള്ള ഗ്ലാസിലേക്ക് ഇയാള്‍ ഒരു മയക്കു ഗുളിക നിക്ഷേപിച്ച് കടന്ന് കളയുകയായിരുന്നു.

തന്റെ ഈ പ്രവൃത്തി ആരും കണ്ടില്ലെന്നായിരുന്നു യുവാവ് കരുതിയത്. എന്നാല്‍ സെല്‍ഫി വീഡിയോയില്‍ ഈ നീക്കങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഭാഗ്യവശാല്‍ ഒഴിഞ്ഞ ഗ്ലാസിലേക്കായിരുന്നു ഇയാള്‍ ഉറക്കുഗുളിക നിക്ഷേപിച്ചത്.  സാധാരണയായി ഇത്തരത്തില്‍ ചതിയിലൂടെ പെണ്‍കുട്ടികളെ മയക്കി ശാരീരികമായി ഉപയോഗിക്കുകയെന്നത് ബ്രസീലിലെ സംഗീത പാര്‍ട്ടികളില്‍ ചില യുവാക്കളുടെ  സ്ഥിരം പരിപാടിയാണ്.

എന്നാല്‍ ഈ നീക്കത്തില്‍ നിന്നും പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് യുവാവിന്റെ ഈ പ്രവൃത്തിക്ക് നേരെ ഉയര്‍ന്നത്. എന്നാല്‍ ഇത് മനപ്പൂര്‍വം ചിത്രീകരിച്ചതാണോ എന്ന് സംശയിച്ചവരും കുറവല്ല.

എന്നാല്‍ സംശയങ്ങള്‍ക്ക് വിരാമമിട്ട് യുവതി തന്നെ വിശദീകരണവുമായി ഇന്‍സ്റ്റാഗ്രാമില്‍ രംഗത്തെത്തി. ഇത് മനപ്പൂര്‍വം ചിത്രീകരിച്ചതല്ല, ഒഴിഞ്ഞ് കിടന്ന ഗ്ലാസിലാണ് യുവാവ് ഗുളിക നിക്ഷേപിച്ചത്, അതു കൊണ്ടാണ് താന്‍ ചതിയില്‍പ്പെടാതിരുന്നതെന്നും ക്രിസ്റ്റല്‍ വ്യക്തമാക്കി. ഇത് ഏതൊരു പെണ്‍കുട്ടിക്കും  ഒരു മുന്നറിയിപ്പാണെന്നും ക്രിസ്റ്റല്‍ കൂട്ടിച്ചേര്‍ത്തു.

https://www.instagram.com/p/BhNk5HwBSOh/

LEAVE A REPLY

Please enter your comment!
Please enter your name here