മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു; 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ച അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം. 27 കാരനായ മകന്‍ ദീപസ്വരൂപാണ് അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. സെല്‍വരാജിന്റെ ഭാര്യ അമേരിക്കയിലുള്ള മകളുടെ അടുത്താണ്. രണ്ടുവീടുകള്‍ വാടകയ്ക്ക് കൊടുത്തതില്‍നിന്ന് കിട്ടുന്ന തുകകൊണ്ടാണ് അച്ഛനും മകനും ജീവിക്കുന്നത്. ഇരുവരും ജോലിക്ക് പോകാറില്ല. ഇരുവരും നന്നായി മദ്യപിക്കുന്നവരാണെന്നും മദ്യപിച്ചുകഴിഞ്ഞാല്‍ സെല്‍വരാജന്‍ രാത്രി ഉറങ്ങിക്കിടക്കുന്ന ദീപസ്വരൂപിന്റെ മുഖത്ത് പലപ്പോഴും മൂത്രമൊഴിക്കാറുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു. അതേസമയം മുഖത്ത് മൂത്രമൊഴിക്കുന്ന അച്ഛന് പലതവണ താക്കീത് കൊടുത്തിട്ടും ഫലമുണ്ടായില്ലെന്ന് ദീപസ്വരൂപ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മുഖത്ത് മൂത്രമൊഴിച്ച അച്ഛനുമായി ദീപസ്വരൂപ് വഴക്കിട്ടു. പിന്നീട് കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ സെല്‍വരാജ് മരിച്ചു. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ദീപസ്വരൂപിനെ അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here