യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത് 12 തവണ

ന്യൂഡല്‍ഹി: കടം വാങ്ങിയ പൈസ തിരിച്ച് ചോദിച്ച യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം.
32കാരിയായ നീതു ശര്‍മ്മ എന്ന യുവതിയാണ് സുഹൃത്തിന്റെ ആക്രമണത്തിനിരയായത്.

പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. നീതുവില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചതിനാണ് നീതുവിനെ അന്‍വര്‍ കൊല്ലാന്‍ ശ്രമിച്ചത്.


ജസോല പ്രദേശത്ത് രണ്ട് പോലീസുകാര്‍ പട്രോളിങ് നടത്തുന്നതിനിടെ നീതുവും അന്‍വറും ബൈക്കിലിരുന്ന് സംസാരിക്കുന്നത് കണ്ടിരുന്നു. ഇവര്‍ കുറച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ സംഭവ സ്ഥലത്തേയ്ക്ക് ആളുകള്‍ ഓടിക്കൂടുന്നത് കണ്ടു. നീതു രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ നീതുവിനെ ആശുപത്രിയില്‍ എത്തിച്ചു. പോകുന്ന വഴി നീതു തന്നെയാണ് തന്റെ പേരും അഡ്രസും പറഞ്ഞു കൊടുത്തത്. അന്‍വറാണ് കുത്തിയതെന്ന് മൊഴി നല്‍കുകയും ചെയ്തു. 12 കുത്തുകളും ആഴത്തിലുള്ളവയാണെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here