പക്ഷിയേയും കൊണ്ട് ലൈവ് ട്രാജഡിയായി

വക്കത്താനെ:പരിക്ക് പറ്റിയ കടല്‍ക്കാക്കയെ രക്ഷിച്ചതിന് ശേഷം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന പക്ഷി സ്‌നേഹിയുടെ വീഡിയോ വൈറലാവുന്നു. ന്യൂസിലാന്റിലെ വക്കത്താനെ സ്വദേശിയായ റോബര്‍ട്ട് തഹാവു എന്ന വ്യക്തിയാണ് ഒരു ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഒറ്റ ദിവസം കൊണ്ട് സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയത്.

ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് വഴിയരികില്‍ ഒരു കടല്‍ക്കാക്ക ചിറകുകള്‍ക്ക് പരിക്കേറ്റ് കിടക്കുന്ന കാഴ്ച്ച റോബര്‍ട്ട് കണ്ടത്. ഒരു പക്ഷി സ്‌നേഹി ആയത് കൊണ്ട് തന്നെ അദ്ദേഹം ഉടന്‍ തന്നെ കാര്‍ നിര്‍ത്തി കടല്‍ക്കാക്കയെയും കൈയ്യിലെടുത്ത് തിരിച്ച് വണ്ടിയില്‍ കയറി.പക്ഷിയെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ ഇതിന് മുന്‍പ് കടല്‍ക്കാക്കകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് തന്റെ സുഹൃത്തുക്കള്‍ക്ക് ഒരു സന്ദേശം നല്‍കാം എന്ന ഉദ്ദ്യേശത്തോടെ ഇദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവ് തുടങ്ങി.

തന്റെ ഒക്കത്ത് പക്ഷിയേയും പിടിച്ചായിരുന്നു അദ്ദേഹം സുഹൃത്തുക്കളുടെ മുന്‍പില്‍ ബോധവല്‍ക്കരണം നടത്തിയത്. ഇതിനിടയില്‍ കാക്ക റോബര്‍ട്ടിന്റെ മുഖം കൊത്തി പറിക്കാന്‍ തുടങ്ങി.

ആദ്യമൊക്കെ റോബര്‍ട്ട് സഹിച്ച് നിന്നെങ്കിലും അവസാനം പച്ചത്തെറിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇദ്ദേഹം കടല്‍ക്കാക്കയോട് വെച്ചു കാച്ചിയത്. അവസാനം എന്തു സംഭവിക്കുന്നു എന്നറിയാന്‍ പോലും കഴിയാത്ത വിധത്തില്‍ റോബര്‍ട്ടിന്റെ വല്ലാത്ത അലര്‍ച്ചയോട് കൂടിയാണ് ലൈവ് അവസാനിച്ചത്.

നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. റോബര്‍ട്ട് വിളിച്ച തെറിവാക്കുകള്‍ ആളുകളില്‍ ചിരി പടര്‍ത്തി. എന്തായാലും പിറ്റേന്ന് രാവിലെ വീട്ടില്‍ വെച്ച് കടല്‍ക്കാക്ക പരിക്ക് കാരണം മരണപ്പെട്ടതായി റോബര്‍ട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here