സെല്‍ഫിയെടുക്കുന്നതിനിടെ ദാരുണാന്ത്യം

മുസാഫര്‍പൂര്‍: നിര്‍ത്തിയിട്ട ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് വൈദ്യുത ലൈനില്‍ നിന്നും ഷോക്കടിച്ച് ദാരുണാന്ത്യം. ബിഹാറിലെ മുസാഫര്‍പൂരിലെ ഒരു ചരക്ക് വണ്ടിക്കു മുകളില്‍ നിന്നാണ് യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.

സിന്ദര്‍പുര്‍ സ്വദേശി രോഹന്‍ കുമാര്‍ (22) ആണ് മരിച്ചത്. നയന്‍പൂര്‍ ആനന്ദ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ മുകളില്‍ ഇന്നലെ ആറ് മണിയോടെയാണ് യുവാവ് കയറിയതെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു.

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 30,000 വോള്‍ട്ട് വൈദ്യുതി കടന്നുപോകുന്ന ലൈനില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്ന് വലിയ തോതില്‍ തീകത്തുകയും രോഹന്‍ കുമര്‍ സംഭവസ്ഥലത്തുതന്നെ കത്തി മരിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തിന്റെ കൂടെയാണ് രോഹന്‍ സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ സുഹൃത്ത് ട്രെയിനിന്റെ മുകളില്‍ കയറിയിരുന്നില്ല. രോഹന് തീപിടുത്തം ഉണ്ടായ ഉടന്‍ സുഹൃത്ത് സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here