യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍ ബിനീഷിനെ(36) കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.

ബിനീഷിന്റെ ഭാര്യ മാതാപിതാക്കള്‍ക്കൊപ്പം രാമപുരത്തുള്ള വീട്ടിലാണ് താമസം. വിവാഹമോചനത്തെകുറിച്ച് സംസാരിക്കാന്‍ ഭാര്യാവീട്ടിലെത്തിയ ബിനീഷ് കലി മൂത്ത് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ഭാര്യയെ പൊതിരെ തല്ലിയശേഷമാണ് ബിനീഷ് കുഞ്ഞിനോട് ക്രൂരത കാണിച്ചത്. ദുബായില്‍ ഡ്രൈവറായ ബിനീഷ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വിവാഹമോചനത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ രാമപുരത്തുള്ള ഭാര്യാവീട്ടില്‍ എത്തിയത്.

വീട്ടില്‍വച്ച് വഴക്കുണ്ടായതിനെതുടര്‍ന്ന് തന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കിണറ്റിലേക്ക് എറിയുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത കരീലക്കുളങ്ങര പൊലീസ് ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here