മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ്; പ്രതി പിടിയില്‍

മംഗലാപുരം :മത്തങ്ങയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. കര്‍ണ്ണാടക സ്വദേശി കെടികെ ബഷീറാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. സ്‌കാനിംഗിനിടെ ബാഗിനുള്ളില്‍ ഉരുണ്ട വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

സംശയം തോന്നിയ സിഐഎസ്എഫ് സംഘം മത്തങ്ങ പൊളിച്ച് പരിശോധന നടത്തുകയായിരുന്നു. നാല് മത്തങ്ങകള്‍ക്കുള്ളില്‍ നിന്നായി 10 കിലോ കഞ്ചാവാണ് പിടികൂടിയത്. വിമാനമാര്‍ഗ്ഗം ഇവ ദോഹയിലേക്ക് കടത്താനുള്ള നീക്കത്തിലായിരുന്നു ഇയാള്‍. ഇതിനിടയിലാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടി വീഴുന്നത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ് മത്തങ്ങയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ പിന്നീട് സിഐഎസ്എഫ് നാര്‍ക്കോട്ടിക് സംഘത്തിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here