സഫീര്‍ വധം; അഞ്ച്പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് മുസ്ലീം ലീഗ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കുന്തിപ്പുഴയില്‍ ലീഗിന്റെ നഗരസഭ കൗണ്‍സിലറായ വറോടന്‍ സിറാജുദ്ദീന്റ മകന്‍ സഫീര്‍(22) ആണ് കുത്തേറ്റ് മരിച്ചത്.

സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവില്പന ശാലയില്‍ കയറിയ സംഘമാണ് യുവാവിനെ കുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അതേസമയം അറസ്റ്റിലായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തി വൈരാഗ്യമാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു.

അയല്‍വാസികളാണ് അറസ്റ്റിലായതെന്നും പോലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തിനു പിന്നില്‍ സിപിഐ ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നേരത്തെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകരും സിപിഐയുടെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സഫീറിന്റെ കൊലപാതകമെന്നാണ് ആരോപണം.  

LEAVE A REPLY

Please enter your comment!
Please enter your name here