മനോഹരന് ഹാട്രിക് ലോട്ടറി

അമ്പലപ്പുഴ : മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് തവണ ലോട്ടറിയില്‍ ഒന്നാം സമ്മാനം നേടി മനോഹരനെന്ന അപൂര്‍വ ഭാഗ്യവാന്‍. കഴിഞ്ഞദിവസം നടന്ന നിര്‍മല്‍ ഭാഗ്യക്കുറിയുടെ അറുപത്തഞ്ചാം നറുക്കെടുപ്പില്‍ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇദ്ദേഹം കരസ്ഥമാക്കി.

കഴിഞ്ഞ രണ്ടുവര്‍ഷവും കേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തിനര്‍ഹനാണ് മനോഹരന്‍. എന്നാല്‍ ഇത്തവണ മറ്റൊരു ഭാഗ്യം കൂടിയുണ്ട് 212329 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതേ സീരീസില്‍ മനോഹരന്‍ വാങ്ങിയ 11 ടിക്കറ്റുകള്‍ക്കും സമാശ്വാസ സമ്മാനമായ 10,000 രൂപ വീതം കിട്ടും.

അതായത് 1,11000 രൂപ അധികം ലഭിക്കും. ഇതേ സീരീസിലെ 12 ടിക്കറ്റ് വാങ്ങുകയായിരുന്നു ലക്ഷ്യം പക്ഷേ അതിലൊന്ന് വിറ്റുപോയിരുന്നു. 2016 ഓഗസ്റ്റിലാണ് പൗര്‍ണമി ടിക്കറ്റിലൂടെ ആദ്യം ഒന്നാം സമ്മാനമെത്തുന്നത്.

65 ലക്ഷം രൂപയാണ് ലഭിച്ചത്. 2017 നവംബര്‍ 10 ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷവും ലഭിച്ചു. കെഎസ്ഇബിയില്‍ നിന്ന് ഓവര്‍സിയറായി 2009 ല്‍ വിരമിച്ച ശേഷമാണ് ഇദ്ദേഹം ലോട്ടറിയെടുക്കാന്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here