വിമാനദുരന്തത്തില്‍ നൂറിലേറെ മരണം

അള്‍ജീരിയ : വിമാനം തകര്‍ന്നുവീണ് അള്‍ജീരിയയില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ 200 ആയി ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

അള്‍ജീരിയന്‍ തലസ്ഥാനമായ ബൗഫാരിക്കിലെ സൈനിക വിമാനത്താവളത്തിന് സമീപമാണ് സംഭവം. വ്യോമസേനാ വിമാനത്താവളമാണിത്. വിമാനത്തില്‍ സൈനികരും അവരുടെ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിയോടെയാണ് ദുരന്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 14 ആംബുലന്‍സുകളും 10 ഫയര്‍ എഞ്ചിനുകളും സ്ഥലത്തേക്ക് തിരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

വിമാനത്തില്‍ 200 ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ വിമാനത്തിലുള്ളവരിലാരും രക്ഷപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 4 വര്‍ഷം മുന്‍പ് സമാനമായ അപകടത്തില്‍ 77 പേര്‍ അള്‍ജീരിയയില്‍ കൊല്ലപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here