വിദേശി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെയാണ് വിദേശികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്.

ജൂണ്‍ 24 മുതല്‍ക്കാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. ഇതുമുതല്‍ ടാക്‌സികള്‍ വനിതകള്‍ ഓടിക്കുന്ന സാഹചര്യമുണ്ടാകും. പ്രത്യേക വനിതാ ടാക്‌സികളും വ്യാപകമാകും.

ഇതോടെ സൗദിയില്‍ ഡ്രൈവര്‍മാരായി തൊഴിലെടുക്കുന്ന 10 ലക്ഷം വിദേശികള്‍ക്കാണ് തിരിച്ചടി നേരിടുക. ഇതില്‍ രണ്ടുലക്ഷത്തോളം പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. നിരവധി മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഡ്രൈവര്‍മാരായി ജോലി നോക്കുന്നുണ്ട്.

വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ വന്‍ കുറവാണുണ്ടായത്. അതായത് ഈവര്‍ഷം ഇതുവരെ നിയമനം ലഭിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ 2017 നെ അപേക്ഷിച്ച് 30 ശതമാനം കുറവാണ്.

അതേസമയം ഊബര്‍ അടക്കമുള്ള കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് നിയമനം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇതോടെ ഈ രംഗത്തുള്ളവര്‍ക്കും തൊഴില്‍നഷ്ടമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here