11 കാരി ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്; എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ശരിക്കും ഞെട്ടി

ഹാര്‍വേ ബേ : 11 കാരിയായ റോസ് ലെവലേ വീര്‍ത്ത വയറുമായി ആശുപത്രിയിലെത്തിയപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്നാണ് ഡോക്ടര്‍മാര്‍ക്ക് ആദ്യം തോന്നിയത്. അത് ഡോക്ടര്‍മാരില്‍ അമ്പരപ്പുളവാക്കുക തന്നെ ചെയ്തു.എന്നാല്‍ വിദഗ്ധ പരിശോധനയില്‍ അവളുടെ വയറ്റില്‍ മുഴവളര്‍ച്ചയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അതായത് കുട്ടി ജേം സെല്‍ ക്യാന്‍സറിന്റെ പിടിയിലാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.ഇപ്പോള്‍ ആശുപത്രിക്കിടക്കയില്‍ അര്‍ബുദത്തോട് മല്ലിടുകയാണ് റോസ്.ക്യൂന്‍സ് ലാന്‍ഡുകാരിയാണ് റോസ് ലെവലേ. വിശപ്പില്ലായ്മയായിരുന്നു റോസില്‍ ആദ്യ രോഗലക്ഷണം.അവള്‍ ഭക്ഷണം കുറച്ചപ്പോള്‍ അമ്മ ലൂയിസ് കരുതിയത് വണ്ണത്തെക്കുറിച്ച് ആരെങ്കിലും കളിയാക്കിയത് കൊണ്ടാകുമെന്നാണ്.ഉത്സാഹവതിയായിരുന്ന അവളുടെ സ്വഭാവത്തില്‍ പൊടുന്നനെ മാറ്റങ്ങളുണ്ടായി. പക്ഷേ അപ്പോഴും കുടുംബം കാര്യമാക്കിയില്ല.എന്നാല്‍ മകളുടെ തൂക്കത്തില്‍ 15 കിലോയുടെ വരെ കുറവുണ്ടായപ്പോഴാണ് ഇതെന്തോ ഗുരുതര ആരോഗ്യപ്രശ്‌നമാണെന്ന തോന്നല്‍ മാതാവിലുണ്ടാകുന്നത്.കടുത്ത വയറുവേദനയനുഭവപ്പെടുന്നുവെന്ന് 11 കാരി പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെയാണ് ചികിത്സ തേടുന്നത്.ആദ്യം കണ്ട ഡോക്ടര്‍ അവളെ ഹാര്‍വേ ബേയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ബ്രിസ്‌ബെയ്‌നിലെ ആശുപത്രിയിലേക്കും മാറ്റപ്പെട്ടു.10 കിലോ ഭാരമുള്ള മുഴയാണ് അവളുടെ വയറ്റില്‍ വളര്‍ന്നത് തുടര്‍ പരിശോധനയില്‍ വ്യക്തമായി. മകള്‍ക്ക് ക്യാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ ലൂയിസ് മാനസികമായി തകര്‍ന്നു.എന്നാല്‍ ചികിത്സിച്ചാല്‍ ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ അവരെ ബോധ്യപ്പെടുത്തി. ഇപ്പോള്‍ ആശുപത്രിയില്‍ രോഗത്തോട് പോരടിക്കുകയാണ് റോസ്. പ്രാര്‍ത്ഥനകളുമായി ലൂയിസും.

LEAVE A REPLY

Please enter your comment!
Please enter your name here