കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി തച്ചങ്കരി

തിരുവല്ല :തൊഴിലാളി ദിനത്തില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടക്ടറായി ജോലിക്ക് കയറി ടോമിന്‍ ജെ തച്ചങ്കരി. ചൊവാഴ്ച രാവിലെ 10.30 ന് പുറപ്പെട്ട തിരുവനന്തപുരം-ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറിലാണ് കെഎസ്ആര്‍ടിസി എംഡി കൂടിയായ ടോമിന്‍ ജെ തച്ചങ്കരി കണ്ടക്ടറുടെ വേഷത്തിലെത്തിയത്. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്കിടയില്‍ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുക തുടങ്ങിയ ഉദ്ദേശത്തോടെയായിരുന്നു ഏംഡിയുടെ ഈ വ്യത്യസ്ഥമായ നടപടി.

രാവിലെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തെത്തി ടിക്കറ്റ് മെഷീനും റാക്കും ഏറ്റുവാങ്ങി ബാക്കി നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി തച്ചങ്കരി നേരെ തന്റെ ബസ്സിനടുത്തേക്ക് നടുന്നു. ബസ്സില്‍ കയറുന്നതിന് മുന്‍പായി പടി തൊട്ട് മൂന്ന് പ്രാവശ്യം തലയില്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം വണ്ടിക്കകത്തേക്ക് കയറിയത്. ഇതിന് ശേഷം ബസ്സിനുള്ളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുവാന്‍ തുടങ്ങി. മറ്റൊരു കണ്ടക്ടറുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് തച്ചങ്കരി യാത്രക്കാര്‍ക്ക് ടിക്കറ്റ് മുറിച്ച് നല്‍കിയത്.

ഇതിനിടയില്‍ ബസ്സ് പുറപ്പടേണ്ട സമയത്ത് ബെല്ലടിച്ച് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും പുതിയ കണ്ടക്ടര്‍ മറന്നില്ല.

ബസ്സ് കൊട്ടാരക്കര എത്തിയപ്പോള്‍ ഡ്രൈവറോടൊപ്പം ചെന്നാണ് തച്ചങ്കരി ഭക്ഷണവും കഴിച്ചത്. ഇതിന് ശേഷം തിരുവല്ലയില്‍ വെച്ച് ജോലി മറ്റൊരു കണ്ടക്ടര്‍ക്ക് കൈമാറി. ഇവിടെയുള്ള ഗ്യേരേജിലെ തൊഴിലാളികളോടൊപ്പം ആശയ വിനിമയം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. തിങ്കളാഴ്ചയാണ് പരീക്ഷ പാസായി കണ്ടക്ടറാകാനുള്ള ലൈസന്‍സ് തച്ചങ്കരിക്ക് ലഭിച്ചത്. 20 ല്‍ 19 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാണ് അദ്ദേഹം ഈ പരീക്ഷ പാസായത്.

ലൈസന്‍സ് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ കണ്ടക്ടറുടെ ഉടുപ്പും തയച്ച് തച്ചങ്കരി ജോലിക്ക് കയറി. അതുകൊണ്ട് തന്നെ ട്രാഫിക് നിയമങ്ങളും ടിക്കറ്റ് നിരക്കുകളും സ്റ്റുഡന്‍സ് പാസ്സുമടക്കം കണ്ടക്ടര്‍ ജോലിക്ക് ആവശ്യമായ ഒട്ടുമിക്ക വിഷയങ്ങളും അരച്ച് കലക്കിയായിരുന്നു എംഡിയുടെ വരവ്. എന്നാലും കണ്ടക്ടര്‍മാര്‍ വിരലുകള്‍ക്കിടയില്‍ നോട്ട്‌കെട്ടുകള്‍ അടുക്കി വെക്കുന്ന വിദ്യ മാത്രം പഠിച്ചെടുക്കാന്‍ കഴിഞ്ഞില്ലെന്ന ഒരു ചെറിയ പരിഭവവും തച്ചങ്കരിക്കുണ്ട്. അടുത്ത് തന്നെ കെഎസ്ആര്‍ടിസി ഡ്രൈവറായി ജോലി ചെയ്യാനും തച്ചങ്കരി തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. ഇതിനായി ഹെവി ലൈസന്‍സിനുള്ള അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് എംഡി.

വീഡിയോ കാണാം

ലോക തൊഴിലാളി ദിനത്തിൽ കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്യുന്നു – തത്സമയം

Mathrubhumiさんの投稿 2018年4月30日(月)

LEAVE A REPLY

Please enter your comment!
Please enter your name here