മീരയുടെ പുതിയ ലുക്ക് വൈറല്‍

ദുബായ് : സ്വാഭാവികാഭിനയത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന നടിയാണ് മീര ജാസ്മിന്‍. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ അനശ്വരമാക്കി മികച്ച ദേശീയ നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്തു മീര. രണ്ട് തവണ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

മികച്ച നടിയായി തമിഴ്‌നാട് സര്‍ക്കാരും മീരയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും മീര വേറിട്ട പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ തമിഴിലടക്കം തിളങ്ങി നില്‍ക്കെ പെട്ടെന്ന് സിനിമാ രംഗത്തുനിന്ന് പിന്‍വാങ്ങി.

ഏറെനാളായി താരം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നില്ല. എന്നാല്‍ ഗള്‍ഫില്‍ ഒരു ജ്വല്ലറിയിലെത്തിയപ്പോഴുള്ള മീരയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തടിച്ച ശരീരപ്രകൃതിയുമായാണ് മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പെട്ടെന്ന് കാണുമ്പോള്‍ എളുപ്പം തിരിച്ചറിഞ്ഞെന്ന് വരില്ല. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലായതോടെ ആളുകള്‍ വിസ്മയം രേഖപ്പെടുത്തി രംഗത്തെത്തുകയാണ്.

മലയാളികള്‍ മാത്രമല്ല അവരുടെ തമിഴ് ആരാധകരും ഇത് മീര തന്നെയാണോയെന്ന് അമ്പരപ്പ് മറച്ചുവെയ്ക്കുന്നില്ല. തടികൂടിയെങ്കിലും നടി കൂടുതല്‍ സുന്ദരിയായെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മീര ജാസ്മിന്‍- ഫോട്ടോ ഗ്യാലറി

LEAVE A REPLY

Please enter your comment!
Please enter your name here