പ്രിയ വാര്യര്‍ യുഎഇയില്‍

ദുബായ് :കണ്ണിറുക്കി കൊണ്ട് മലയാളികള്‍ക്ക് ഇടയില്‍ കടന്ന് വന്ന് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ യുഎഇയില്‍ എത്തുന്നു. എപ്രില്‍ 6 ാം തീയ്യതി അബുദാബിയില്‍ മെഡിയോര്‍ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് പ്രിയ വാര്യര്‍ ആരാധകരെ കാണുക.

Meet Priya Varier @Medeor24x7 Hospital ,Dubai

Save the date (6th April) This Friday Visit Karama Centre. Medeor24x7 Hospital, Dubai is Bringing your favorite Star PRIYA VARIER.We will wait for you at Karama Centre on 6pm. #PriyaVarier #Medeor24x7HospitalDubai #VPShealthcare

Medeor 24×7 Hospital, Dubaiさんの投稿 2018年4月4日(水)

‘ഒരു അഡാര്‍ ലവി’ന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നടന്‍ റോഷന്‍ അബ്ദുള്‍ റഹൂഫും പ്രിയയോടൊപ്പം ദുബായില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് താരങ്ങള്‍ യുഎഇയില്‍ എത്തുന്നത്.

മെഡിയോര്‍ ആശുപത്രിയുടെ മുന്നില്‍ 4 മണി മുതല്‍ 6 മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായി ഒരു അക്കാഡമിക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും താരങ്ങള്‍ ഇവിടെ വെച്ച് നടത്തും. ഇതിന് ശേഷം 6.30 ന് കരാമ സെന്ററില്‍ നടക്കുന്ന പ്രമോഷന്‍ പരിപാടികളിലും താരങ്ങളും സംവിധായകനും പങ്കെടുക്കും.

ഇവിടെ ഒരു മണിക്കൂര്‍ നേരമാണ് ഇവര്‍ ചിലവഴിക്കുക.ശനിയാഴ്ച ദുബായിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചോദ്യോത്തര പരിപാടിയിലും താരങ്ങള്‍ സംബന്ധിക്കും. ശനിയാഴ്ച 11.15 മുതല്‍ 12.15 വരെയാണ് ചോദ്യോത്തര പരിപാടി അരങ്ങേറുക.

Meet Roshan Abdul @Medeor24x7 Hospital,Dubai

Save the date (6th April) This Friday Visit Karama Centre. Medeor24x7 Hospital, Dubai is Bringing your favorite Star ROSHAN ABDUL RAHOOF.We will wait for you at Karama Centre on 6pm. #PriyaVarier #Medeor24x7Hospital,Dubai #RoshanAbdul #VPSHealthcare

Medeor 24×7 Hospital, Dubaiさんの投稿 2018年4月4日(水)

LEAVE A REPLY

Please enter your comment!
Please enter your name here