മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്ക് ക്രൂരമര്‍ദ്ദനം

കൊച്ചി : മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ രണ്ട് വനിതകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ കൊടും ക്രൂരത വൈപ്പിനിലാണുണ്ടായത്.

സിന്‍ഡ്ര എന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. ജനക്കൂട്ടം ആക്രമണം കണ്ടുനിന്നതല്ലാതെ സ്ത്രീകളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചില്ല.

ചായക്കടയ്ക്കുള്ളിലിട്ടും റോഡിലിട്ടും സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൂടുള്ള ചട്ടുകവും വടിയുമുപയോഗിച്ചാണ് മര്‍ദ്ദനം.

കമിഴ്ന്നുകിടക്കുന്ന സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ആളുകള്‍ കണ്ടുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലിനടിയില്‍ ചൂടുള്ള ചട്ടുകം വെച്ചതോടെ വേദനയാല്‍ പുളഞ്ഞ് യുവതി എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രസ്തുത സ്ത്രീക്ക് ഇടക്കിടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ട്. രണ്ട് ദിവസം മുന്‍പായിരുന്നു ഇവരുടെ മകളുടെ വിവാഹം.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് 4 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മനസാക്ഷി മരിക്കുന്നവരായി മലയാളിയും മാറുന്നുവോ

കൊച്ചിയിലും ആള്‍ക്കൂട്ടത്തിന്‍റെ കൊടും ക്രൂരത; വീട്ടമ്മയെ നടുറോഡിലിട്ട് നാട്ടുക്കൂട്ടം ക്രൂരമായി മര്‍ദ്ധിച്ചു;മകള്‍ക്കും പരിക്ക്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിടുന്നു

People Newsさんの投稿 2018年1月30日(火)

മനസാക്ഷി മരിക്കുന്നവരായി മലയാളിയും മാറുന്നുവോ

കൊച്ചിയിലും ആള്‍ക്കൂട്ടത്തിന്‍റെ കൊടും ക്രൂരത; വീട്ടമ്മയെ നടുറോഡിലിട്ട് നാട്ടുക്കൂട്ടം ക്രൂരമായി മര്‍ദ്ധിച്ചു; മകള്‍ക്കും പരിക്ക്; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവി പുറത്തുവിടുന്നു

People Newsさんの投稿 2018年1月30日(火)

LEAVE A REPLY

Please enter your comment!
Please enter your name here