ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് ടോയ്‌ലറ്റില്‍

ദമോഹ് : സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനായുളള ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും സൂക്ഷിക്കുന്നത് ശുചിമുറിയില്‍. ഭക്ഷണം പാകം ചെയ്യുന്നത് ശുചിമുറിക്ക് തൊട്ട് മുന്‍വശത്ത്. മധ്യപ്രദേശിലെ ദമോഹിലുളള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.

സ്‌കൂളില്‍ ഭക്ഷണം പാകം ചെയ്യാന്‍ വേറെ സ്ഥലമില്ലാത്തതിനാലാണ് ശുചിമുറി ഉപയോഗിക്കുന്നതാണ് അധികൃതരുടെ വിശദീകരണം. വാര്‍ത്ത പുറത്തുവന്നതോടെ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമായി.

ഇതോടെ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘത്തെയാണ് പ്രധാനധ്യാപകന്‍ കുറ്റപ്പെടുത്തിയത്. അതേസമയം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നിട്ടുളളതെന്നും സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മധ്യപ്രദേശ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here