സ്വന്തം കൈകളാല്‍ കുഞ്ഞിനെ പുറത്തെടുത്ത് അമ്മ

ലണ്ടന്‍: എത്രയോ പ്രസവങ്ങള്‍ കാണുകയും കുഞ്ഞുങ്ങളെ ആദ്യമായി കൈകളില്‍ എടുക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളെ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പോലും മറ്റൊരു ഡോക്ടറെ ആശ്രയിക്കുകയാണ് പതിവ്.

എന്നാല്‍ ഇതാ മിഡ് വൈഫായ എമിലി ഡയല്‍ സ്വന്തം കുഞ്ഞിനെ ആദ്യം തന്റെ കൈകള്‍ കൊണ്ട് തന്നെ എടുത്തിരിക്കുന്നു. അത് ക്യാമറയിലും പകര്‍ത്തി. കെന്റക്കിയിലെ ആശുപത്രിയിലായിരുന്നു എമിലിയുടെ പ്രസവം.

തന്റെ കൈകള്‍ കൊണ്ട് തന്നെ ആദ്യം കുഞ്ഞിനെ എടുക്കണമെന്ന എമിലിയുടെ ആഗ്രഹത്തിന് അധികൃതരും ഒപ്പം നിന്നു. എമിലിയുടെ ആഗ്രഹപ്രകാരം തന്നെ ഡോക്ടര്‍മാര്‍ പ്രസവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി. പ്രസവ സമയം എമിലിയുടെ വയര്‍ മാത്രമാണ് മരവിപ്പിച്ചിരുന്നത്.

അതിനാല്‍ തന്നെ നടക്കുന്നതെല്ലാം അവര്‍ക്ക് അറിയാമായിരുന്നു. ആഗ്രഹം പോലെ തന്നെ ശസ്ത്രക്രിയ നടക്കുന്നതിനിടെ കുഞ്ഞിനെ ആദ്യമായി തൊട്ടതും പുറത്തേക്ക് എടുത്തതും എമിലിയായിരുന്നു.

എത്രയോ പ്രസവങ്ങള്‍ എമിലി കണ്ടിട്ടുണ്ടെങ്കിലും സ്വന്തം കുഞ്ഞിനെ ആദ്യമായി തൊട്ടപ്പോള്‍ പറഞ്ഞറയിക്കാന്‍ പറ്റാത്ത വികാരമായിരുന്നു ഉണ്ടായിരുന്നതെന്ന് എമിലി പറയുന്നു. ഇത് തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത നിമിഷമാണെന്നാണ് എമിലി പറയുന്നത്.

കുഞ്ഞിനെ കൈകളില്‍ എടുത്തപ്പോള്‍ തന്നെ പെണ്‍കുഞ്ഞാണെന്ന് എമിലിക്ക് മനസിലായി. അപ്പോള്‍ തന്നെ അവള്‍ക്ക് എമ്മ എന്ന പേരുമിട്ടു. എമിലിയുടെയും ഭര്‍ത്താവ് ദാനിയലിന്റെയും രണ്ടാമത്തെ കുഞ്ഞാണ് എമ്മ. ആദ്യത്തെ കുഞ്ഞ് പ്രസവത്തില്‍ തന്നെ മരിച്ചിരുന്നു. തന്റെ കരിയറും ജീവിതവും ഒരുമിച്ച നിമിഷം എന്നാണ് കുഞ്ഞിന്റെ ജനനത്തെ എമിലി വിശേഷിപ്പിച്ചത്.

This was by far one of the most incredible days of my life. My amazing midwife Emily Dial not only had a C-Section today…

Sarah Hill Photographyさんの投稿 2018年3月11日(日)

LEAVE A REPLY

Please enter your comment!
Please enter your name here